മയ്യിൽ :സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് നടക്കാനിരുന്ന പി എസ് സി 10 th പ്രിലിമിനറി പരീക്ഷ റദ്ദാക്കി എന്ന വാർത്ത ആശങ്ക ഉളവാക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ നാൽപ്പതും അമ്പതും കിലോ മീറ്റർ യാത്ര ചെയ്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് പരീക്ഷ റദ്ദാക്കി എന്ന വിവരം അറിയുന്നത്.
ഉച്ചയ്ക് ശേഷം നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ പൊട്ടിച്ചു എന്നാണ് വാർത്തകൾ.കുറ്റകരമായ അനാസ്ഥ ആണ് നടന്നിരിക്കുന്നത്.സംഭവത്തിൽ ക്യത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ കർശ്ശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Post a Comment