കണ്ണാടിപ്പറമ്പ് :- കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് സുരക്ഷിതമായി തിരികെ നൽകി മാതൃകയായിരിക്കുകയാണ് മാലോട്ട് മുനീറുൽ ഇസ്ലാം മദ്രസയിലെ അധ്യാപകരായ അബ്ദുറഹിം മൗലവിയും യൂസുഫ് ദാരിമിയും.
ഇന്നലെ (15/06/2026) വൈകുന്നേരം അഞ്ചരയോടെ മാലോട്ട് എടക്കൈത്തോട് ഭാഗത്ത് കൂടി നടക്കാനിറങ്ങിയ സമയത്താണ് ഇരുവർക്കും പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് ലഭിച്ചത്. പിന്നീട് ബാഗിലുണ്ടായിരുന്ന ഫോണിലേക്ക് വന്ന കോളിലൂടെ ഉടമസ്ഥനെ കണ്ടെത്തിയ ഇവർ ബാഗ് സുരക്ഷിതമായി തന്നെ തിരിച്ചേൽപ്പിക്കുകയായിരുന്നു.

Post a Comment