Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വന്യ മൃഗശല്യത്തിനെതിരെ നടപടി സ്വീകരിക്കണം; കർഷക കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി യോഗം

വന്യ മൃഗശല്യത്തിനെതിരെ നടപടി സ്വീകരിക്കണം; കർഷക കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി യോഗം

കുറ്റ്യാട്ടൂർ : വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കാർഷിക മേഖലയെ രക്ഷിക്കണമെന്ന് കർഷക കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവിശ്വപ്പെട്ടു. വന്യ മൃഗ ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിക്കുകയാണെന്നും, വന്യ മൃഗ ശല്യം നേരിട്ട കർഷകർക്ക് നഷ്ട പരിഹാരം നൽകണമെന്നും യോഗം ആവിശ്വപ്പെട്ടു യോഗത്തിൽ കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ വി. സുധാകരൻ അധ്യക്ഷത വഹിച്ചു, എം. വി. ഗോപാലൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു. സി. വാസു, എം.വി ഗോപാലൻ, ടി. വി. മൂസ്സാൻ, കെ.സത്യൻ, പി. വി. സതീശൻ, പി ബിജു, എൻ. വി. നാരായണൻ, ടി. നൗഫൽ, എം. വി വിജയൻ, കെ സനിത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി. സുധാകരൻ (പ്രസിഡന്റ്‌ ), എ. ടി. ദാമോദരൻ, കെ. സനിത്ത് (വൈസ് പ്രസിഡന്റുമാർ ), കെ സത്യൻ (ജനറൽ സെക്രട്ടറി ), കെ. കെ ഷാജി, പി. വി. ബാലകൃഷ്ണൻ (ജോ. സെക്രട്ടറിമാർ), പി. ബിജു (ട്രഷറർ ), എന്നിവരെ തെരെഞ്ഞെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്