വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം, പാട്ടയം ബ്രദേഴ്സ്, ബ്രോസാമിൻസ് ചേലേരി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വേൾഡ് കപ്പ് ഫുട്ബോൾ ഫാൻസ് ഫൈറ്റ് ഫുട്ബോൾ മത്സരം നടത്തി. അർജൻ്റീന, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുകൽ ടീമുകൾ പങ്കെടുത്തു മത്സരത്തിൽ വിജയിച്ച ബ്രസീൽ ടീം അംഗങ്ങൾക്ക് പ്രഭാത് വായനശാല എക്സിക്യൂട്ടീവ് അംഗവും പാട്ടയം ബ്രദേർസ് ക്ലബ്ബ് ട്രഷറുമായ ശ്രീ സജിത് കെ പാട്ടയം ട്രോഫി സമ്മാനിച്ചു.
വായനശാല എക്സിക്യൂട്ടീവ് അംഗം ശരൺ, പി . കെ, മിഥുൻ കെ, അജ്സൽ (ബ്രോസാ മിൻസ് ടീം മാനേജർ) എന്നിവർ സംസാരിച്ചു. പ്രഭാത് വായനശാല പ്രസിഡണ്ട് പി വിനോദ് തായക്കര, സിക്രട്ടറി മനേഷ് എം കെ, വായനശാല എക്സിക്യൂട്ടീവ് അംഗം ഷനോജ് പി കെ, അഭിനീത് കെ വി, സൂരജ് (പ്രസിഡണ്ട് പാട്ടയം ബ്രദേർസ്), പാട്ടയം ബ്രദേർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് കെ വി, ബിജു കെ, മുഷ്ത്താഖ് എന്നിവർ നേതൃത്വം നൽകി...

Post a Comment