Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഡിഗ്രി, +2,SSLC, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ KVVES കമ്പിൽ യൂണിറ്റ് അനുമോദിച്ചു

ഡിഗ്രി, +2,SSLC, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ KVVES കമ്പിൽ യൂണിറ്റ് അനുമോദിച്ചു

കമ്പിൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് ഡിഗ്രി,+2, SSLC , പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു, ഡിഗ്രി ഫൈനലിയർ പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹനാൻ ഇ, സിക്ക് പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അനുമോദന  ക്യാഷ് അവാർഡും മൊമെന്റോ നൽകി.+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉമ്മുഹബീബാ കെ.സിക്ക് ജനറൽ സെക്രട്ടറി ഇ,പി ബാലകൃഷ്ണൻ ക്യാഷ് അവാർഡ് മൊമെന്റോ നൽകി 

+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുശ്രീ വി, വിക്ക് ട്രഷർ മുഹമ്മദ് കുട്ടിതങ്ങൾ ക്യാഷ് അവാർഡും മൊമെന്റോ നൽകി അനുമോദിച്ചു. വൈസ് പ്രസിഡണ്ട് മാരായ മുസ്തഫ കെ,കെ ,രാധാകൃഷ്ണൻ സി,പി, മൊയ്തീൻ കുഞ്ഞ് ഇ,കെ സെക്രട്ടറിമാരായ തസ്ലീം സിപി, നൗഷാദ് വി.പി, ഹംസ പി എം, എക്സിക്യൂട്ടീവ് അംഗങ്ങളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്