Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സെൻസസ് 2027: കണ്ണൂർ ജില്ലയിൽ 92.4 ശതമാനം പൂർത്തിയായി

സെൻസസ് 2027: കണ്ണൂർ ജില്ലയിൽ 92.4 ശതമാനം പൂർത്തിയായി

സെന്‍സസ് 2027ന്റെ ഭാഗമായുള്ള ആദ്യഘട്ട എന്യൂമറേഷന്‍ പ്രവര്‍ത്തനം അവസാനിക്കാൻ മൂന്ന് ദിവസം ബാക്കിയിരിക്കെ, കണ്ണൂർ ജില്ലയില്‍ 92.4 ശതമാനം ഭവന വിവരശേഖരണം പൂർത്തിയായി.

ജില്ലയിൽ ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിൽ (എച്ച്എല്‍ബി) 4456 എണ്ണത്തിൽ വിവരശേഖരണം പൂർത്തിയായി.

തളിപ്പറമ്പ്, ആന്തൂർ, ശ്രീകണ്ഠപുരം, കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ നഗരസഭകൾ, കണ്ണൂർ കന്റോൺമെൻറ് എന്നിവിടങ്ങളിൽ നൂറു ശതമാനം വിവരശേഖരണം പൂർത്തിയായി.

തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ നഗരസഭകളിൽ 95 ശതമാനത്തിൽ കൂടുതലും പൂർത്തിയായി.

നിലവില്‍ വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ എന്യുമറേറ്റര്‍മാര്‍ നേരിട്ടെത്തി ശേഖരിക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ജില്ലയെ 4823 എച്ച്.എല്‍.ബികളാക്കി തിരിച്ചാണ് എന്യൂമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശരാശരി 700 മുതല്‍ 800 വരെ ജനസംഖ്യ ഉള്‍ക്കൊള്ളുന്നതാണ് ഒരു എച്ച്.എല്‍.ബി.

നേരത്തേ സെല്‍ഫ് എന്യൂമറേഷന്റെ ഭാഗമായി ജില്ലയില്‍ 62,733 പേര്‍ സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.

ആകെ എച്ച്.എൽ.ബികളുടെ എണ്ണം, പൂർത്തിയാക്കിയ ശതമാനം എന്ന ക്രമത്തിൽ:

നഗരസഭ തലം:

തളിപ്പറമ്പ് - 78, 100%

ആന്തൂർ - 47, 100%

കൂത്തുപറമ്പ് - 62, 100%

മട്ടന്നൂർ - 87, 100%

ശ്രീകണ്ഠപുരം - 64, 100%

പാനൂർ - 124, 100%

തലശ്ശേരി - 150, 98.67%

ഇരിട്ടി - 86, 95.35%

പയ്യന്നൂർ - 138, 97.1%

താലൂക്ക് തലം:

ഇരിട്ടി - 502, 93.63%

പയ്യന്നൂർ - 501, 92.22%

തളിപ്പറമ്പ് - 814, 91.52%

തലശ്ശേരി - 978, 91.31%

കണ്ണൂർ - 789, 89.35%

------------
കണ്ണൂർ കന്റോൺമെന്റ് - 8, 100%

കണ്ണൂർ കോർപറേഷൻ - 395, 87.85%

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്