ദേശീയ മല്‍സ്യ കര്‍ഷക ദിനം
ഏബിള്‍ വില്ലേജില്‍ മല്‍സ്യക്കൃഷി വിളവെടുപ്പുല്‍സവം
പടം. 11hari12 പാടിക്കുന്ന് ഏബിള്‍ വില്ലേജില്‍ നടന്ന മല്‍സ്യക്കൃഷി വിളവെടുപ്പുദ്ഘാടനം കെ.പ്രദീഷ് നിര്‍വഹിക്കുന്നു
കൊളച്ചേരി: നിര നിരയായി സ്ഥാപിച്ച ഒന്‍പത് കുളങ്ങളിലെ വിവിധയിനം മല്‍സ്യങ്ങളുടെ വിളവെടുപ്പ് ആഘോഷമാക്കി നടത്തി. ദേശീയ മല്‍സ്യകൃഷി ദിനത്തോടനുബന്ധിച്ചാണ് കൊളച്ചേരി പാടിക്കുന്നിലെ ഏബിള്‍ വില്ലേജില്‍ മല്‍സ്യക്കൃഷി വിളവെടുപ്പ് നടത്തിയത്. കര്‍ഷകനായ കെ. പ്രദീഷ് ഉല്‍ഘാടനം നിര്‍വഹിച്ചു. കെ.സി.ബിജുമോന്‍ അധ്യക്ഷത വഹിച്ചു. രണ്ട്, മൂന്ന് കിലോ തൂക്കം വരുന്ന വാള, വരാല്‍, തിലോപ്പിയ എന്നിവയാണ് വിളവെടുത്തത്. മുന്‍ പഞ്ചായത്തംഗം എ.പി. സുചിത്ര, സി.പി.ശിവദാസന്‍, ഗംഗാധരന്‍ പെരുവങ്ങൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment