ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച ആർ.വി. രാമകൃഷ്ണൻ, കെ.അച്ചുതൻ, കെ.പി. മനോജ്, സി.സി.ശശി എന്നിവർക്ക് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KCSPA) കുറ്റ്യാട്ടൂർ യൂനിറ്റ് അംഗത്വം വിതരണം ചെയ്തു. കണ്ണൂർ ജില്ലാ കമ്മറ്റി അംഗം എൻ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.വിജയൻ അദ്ധ്യക്ഷ്യം വഹിച്ചു. പി.രവീന്ദ്രനാഥൻ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു.

Post a Comment