മയ്യില്‍: പെരുന്നാൾ ദിനത്തില്‍ പാവന്നൂര്‍ക്കടവിലുണ്ടായ വാഹാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തികിത്സയിലുണ്ടായിരുന്നയാളും മരിച്ചു. ഇരിക്കൂര്‍ ദാറുല്‍ അമാനിലെ പി.കെ.സാജിദ്(46) ആണ് മരിച്ചത്. അപകടത്തില്‍ സാജിദിന്റെ നാല് വയസ്സുകാരി തഷ്രീഫ തല്‍സമയം മരണപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 29-ന് രാത്രി ഒന്‍പതിനായിരുന്നു നാടിനെ ദുഖത്തിലാഴ്ത്തിയ സംഭവം നടന്നിരുന്നത്. സാജിദും ഭാര്യ മൈമുനത്തും മകള്‍ തശ്രീഫയും പാവന്നൂര്‍ക്കടവില്‍ സ്‌കൂട്ടറിലെത്തി പാവന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനായി റോഡരികില്‍ നില്‍ക്കുന്നതിനിടെയായിരുന്നു അമിതവേഗത്തിലെത്തിയ പിക്കപ്പ് വാന്‍ മൂവരെയും ഇടിച്ചു തെറിപ്പിച്ചത്. മൈമൂനത്ത് ചികിത്സയില്‍ തുടരുകയാണ്. പിതാവ് ഇരിക്കൂറിലെ പരേതനായ മീത്തലകത്ത് മുഹമ്മദ്. മാതാവ്: ഖദീജ. മക്കള്‍: തമീം, തഹീം( ഇരുവരും വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: സലാം,അബ്ദുള്ള, അമീന്‍, സിറാജ്, സിയാദ്, സാജിത്ത്, സിദ്ധീഖ്, അസ്മ, റഹ്മ, അഫ്‌സത്ത്, നജ്മൂന്നീസ,ഫാത്തിമ, മൈമൂന, പരേതനായ നാസര്‍.

Post a Comment