വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.. സീബ്രാ വരകളെവിടെ..
മയ്യില്‍ ടൗണിലെ വിദ്യാലയത്തിന് മുന്നിലെ സീബ്രാ വരകള്‍ മാഞ്ഞിട്ട് മാസങ്ങള്‍
പടം. 18hari10 മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ അപകടകരമായ രീതിയില്‍ നടന്നു നീങ്ങുന്ന രക്ഷിതാക്കളും വിദ്യാര്‍ഥികളും
മയ്യില്‍: നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും മുറിച്ചു കടക്കുന്ന റോഡിലെ സീബ്രാ വരകള്‍ മാഞ്ഞിട്ട് മാസങ്ങള്‍. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മിന്നിലെ തിരക്കേറിയ റോഡിലാണ് സീബ്രാ വരകളില്ലാത്തത് പ്രശ്‌നമാകുന്നത്. കൊട്ടിയൂര്‍ ഉല്‍സവം തുടങ്ങിയതോടെ കര്‍ണാടകയില്‍ നിന്ന് പറശ്ശിനിക്കടവിലേക്കുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സീബ്രാ വരകള്‍ മാഞ്ഞത് ഡ്രൈവര്‍മാര്‍ക്ക് വാഹനം പതുക്കെയാക്കുന്നതിനോ നിര്‍ത്തിയിടാനോ പറ്റുന്നില്ല. ഇവിടെ സ്ഥിരമായ റോഡ് മുറിച്ചു കടക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് പ്രസ്‌നങ്ങളായത്. കൂടാതെ ടിപ്പര്‍ ലോറികള്‍ സമയ ക്രമം പാലിക്കാതെ പോകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളും അപകടത്തില്‍ പെടുന്നത് സാധാരണയായിട്ടുണ്ട്.
സീബ്രാവരകള്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സഹായകമായിരുന്നു:
വിദ്യാലയത്തിന് മുന്നിലെ സീബ്രാ വരകള്‍ ഗതാഗത നിയന്ത്രണത്തിന് ഏറെ പ്രയോജനകരമായിരുന്നു. അടിയന്തിരമായി വരകള്‍ പുന: സ്ഥാപിക്കണം,
മാണിക്കോത്ത് രാജീവന്‍,
പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി , മയ്യില്‍.
Post a Comment