കേരള പ്രവാസി സംഘം നാറാത്ത് വില്ലേജ് കമ്മിറ്റി യോഗം വില്ലേജ് പ്രസിഡന്റ് പി. ഐ. മുരളീധരന്റെ അധ്യക്ഷതയിൽ നാറാത്ത് ചടയൻ സെന്ററിൽ 03/06/2026ന് നടന്നു. സെക്രട്ടറി എ.ബാബുരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി കെ.വി. ശിവൻ മേൽകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.എം.ഗിരീശൻ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. യോഗത്തിൽ 15 പേർ പങ്കെടുത്തു. ചർച്ചക്കുശേഷം എത്രയും പെട്ടെന്ന് മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിക്കാനും 07/06/2026ന് പ്രവാസി ബാങ്കിൽ നടക്കുന്ന മയ്യിൽ ഏരിയ പ്രവർത്തക കൺവെൻഷനിൽ യൂണിറ്റ് ഭാരവാഹികളെയും വില്ലേജ് കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ മുതിർന്ന അംഗം കെ.പി. ദമോധരന് പ്രസിഡന്റ് മുരളീധരൻ മെമ്പർഷിപ്പ് നൽകി വില്ലേജ്തല മെമ്പർഷിപ്പ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.




Post a Comment