കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം "വായനക്കളരി" ബാലവേദി കൂട്ടുകാർ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക "പൂമൊട്ടുകൾ" പ്രകാശനം ചെയ്തു.
വായനപക്ഷാചരണത്തിന്റെ ഭാഗമായി വായനശാല സന്ദർശിച്ച ഭഗവതിവിലാസം A.L.P സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് മാസിക പ്രകാശനം നിർവഹിച്ചു.
വായനശാല വൈസ് പ്രസിഡണ്ട് K.സജീവ് കുമാർ, മുൻ സെക്രട്ടറി K. ബാബു, എക്സിക്യൂട്ടീവ് മെമ്പർ അരവിന്ദാക്ഷൻ. C. ലൈബ്രേറിയൻ K. രമ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment