കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം പെനാൾട്ടി ഷൂട്ടൗട്ട് സംഘടിപ്പിച്ചു
കുറ്റ്യാട്ടൂർ: നവീകരിച്ച കെട്ടിടത്തിലേക്ക് പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പെരുമ്പുള്ളിക്കരി നവോദയ പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പെനാൾട്ടി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. പ്രസിഡന്റ് രാധാകൃഷ്ണൻ പട്ടാന്നൂർ ഉദ്ഘാടനം ചെയ്തു. കെ. പത്മനാഭൻ, കശ്യപ് പ്രകാശ്, പ്രശാന്ത് എൻ ചേലാങ്കര എന്നിവർ നേതൃത്വം നല്കി. ഷൂട്ടൗട്ടിൽ എം.എം.വിപിൻ ഒന്നാം സ്ഥാനവും എം. കിരൺ രണ്ടാം സ്ഥാനവും നേടി.

Post a Comment