കുറ്റിയാട്ടൂര്‍: ജില്ലയില്‍ ഷിഗല്ലോസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആരോഗ്യ, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വികസന സമിതി കണ്‍വീനര്‍മാര്‍ തുടങ്ങിയവരുടെ അടിയന്തിര യോഗം നടത്തി. പ്രസിഡന്റ് സി.നിജിലേഷ് പറമ്പന്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ്. ധന്യ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. പ്രകാശ്, വൈസ്. പ്രസിഡന്റ് എം.വി. സുശീല, എം.പി. പങ്കജാക്ഷന്‍, പി.എം. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment