കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ജേതാക്കളെയും, എൽ എസ് എസ്, യു എസ് എസ് എക്സാമുകളിൽ വിജയിച്ചവരെയും കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആദരിക്കുന്നു.
കൂടാതെ 2025 - 26 പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച ജില്ലയിലെ ഏക പൊതുവിദ്യാലയമെന്ന ഖ്യാതി നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനുള്ള സ്പെഷ്യൽ ഉപഹാരവും ചടങ്ങിൽ സമ്മാനിക്കും. ജൂലൈ 3ന് വെള്ളിയാഴ്ച മൂന്നുമണിക്ക് കൊളച്ചേരി മിനിസ്റ്റേഡിയത്തിൽ നടക്കുന്ന EXCELLENCIA - 2026 തളിപ്പറമ്പ് നിയോജകമണ്ഡലം എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ അധ്യക്ഷയാവും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ - സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും

Post a Comment