മയ്യില്‍: പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന നാരായണന്‍ ചെറുപഴശ്ശിയുടെ പ്രഥമ കവിതാ സമാഹാരം ' നെല്ല് കായ്ക്കുന്ന മരം, പ്രകാശനം ചെയ്തു. വള്ളിയോട്ട് ജയകേരള വായനശാല, വി.വി. കണ്ണന്‍ സ്മാരക കലാസമിതിയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം എഴുത്തുകാരന്‍ ടി.പി.വേണുഗോപാലന്‍ നിര്‍വഹിച്ചു. കെ.വി. യശോദ ഏറ്റുവാങ്ങി. ഡോ.കെ.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി കണ്‍വീനര്‍ പി.കുഞ്ഞിക്കൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. വായനശാല സെക്രട്ടറി ഇ.പി. രാജന്‍,വി.വി.ദേവദാസന്‍, ടി.എന്‍ശ്രീജ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ത്രിവിക്രമന്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് വിതരണം, ഉന്നത വിജയികള്‍ക്ക് അനുമോദനം എന്നിവയും നടന്നു. തുടര്‍ന്ന് ഗാനമാലികയും അരങ്ങേറി.

Post a Comment