Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തൈലവളപ്പ് മേഖലയിലെ വികസനങ്ങള്‍ക്കായി എം.എല്‍.എ. ടി.കെ. ഗോവിന്ദന് നിവേദനം

തൈലവളപ്പ് മേഖലയിലെ വികസനങ്ങള്‍ക്കായി എം.എല്‍.എ. ടി.കെ. ഗോവിന്ദന് നിവേദനം

മയ്യില്‍: പഞ്ചായത്തിലെ തൈലവളപ്പ് പ്രദേശത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ശാഖാ മുസ്ലീം ലീഗ് കമ്മിറ്റി നിവേദനം നല്‍കി. തളിപ്പറമ്പ് എം.എല്‍.എ ടി.കെ ഗേവിന്ദനാണ് നിവേദനം സമര്‍പ്പിച്ചത്. റോഡ് വികസനം, ബസ് സര്‍വീസ്, ഉയരവിളക്ക് സ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് നിവേദനം.  പാലത്തുങ്കര പഞ്ചായത്തംഗം പി.പി. നബീസ, മയ്യില്‍ പഞ്ചായത്ത് മൂസ്ലീം ലീഗ് പ്രസിഡന്റ് ടി.വി.അബ്ദുള്‍ ഗഫൂര്‍,  മുഹമ്മദ് പുളിയാട്. കെ.കെ.അശ്രഫ്, കെ. മൂസ തുടങ്ങിയവരാണ് എം.എല്‍.എയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.

0/Post a Comment/Comments