മയ്യിൽ:തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയവും മൈ ഭാരത് കണ്ണൂരും സംഘടിപ്പിക്കുന്ന പരിസ്‌ഥിതി വാരാചരണത്തിന് വെള്ളിയാഴ്‌ച തുടക്കമാവും. മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, തായംപൊയിൽ എഎൽപി സ്‌കൂൾ എന്നിവയുമായി സഹകരിച്ചാണ് ഒരാഴ്‌ച നീളുന്ന പ്രവർത്തനങ്ങൾ.പകൽ രണ്ടിന് ലൈബ്രറി ഹാളിൽ നടക്കുന്ന പ്രകൃതി പാഠങ്ങൾ അറിഞ്ഞതിനുമപ്പുറം സെമിനാറിൽ എ സുഹദ വിഷയാവതരണം നടത്തും. പശ്‌ചിമഘട്ടത്തിലെ ജന്തുവൈവിധ്യം എന്ന വിഷയം അഭിരാഗ് കൂടാളി അവതരിപ്പിക്കും. പരിസ്‌ഥിതി അസംബ്ലി, മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെ സ്‌മൃതി മരം നടൽ, പരിസഥിതി ക്വിസ്, പോസ്‌റ്റർ രചനാമത്സരം, പരിസര ശുചീകരണം, പൂന്തോട്ടം നിർമാണം തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

Post a Comment