Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വള്ളിയോട്ട് ജയകേരള വായനശാലയിലെ വായനക്കളരി സമാപിച്ചു.

വള്ളിയോട്ട് ജയകേരള വായനശാലയിലെ വായനക്കളരി സമാപിച്ചു.

        

മയ്യിൽ: ഒരു മാസക്കാലം നീണ്ടുനിന്ന വിവിധപരിപാടികളോടുകൂടി ജയകേരള വായനശാലയിൽ നടന്നുവന്ന വായനക്കളരി സമാപിച്ചു.


 കളരിയിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, ബാലവേദി തയ്യാറാക്കിയ കൈയെഴുത്ത് മാസികകളുടെ പ്രകാശനവും തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈ: പ്രസിഡണ്ട് വിനോദ് തായക്കര നിർവ്വഹിച്ചു.

    വായനശാല പ്രസിഡണ്ട് വി.വി.ദേവദാസൻ അധ്യക്ഷത വഹിച്ചു. ഡോ: രാജഗോപാലൻ, ടി.എൻ . ശ്രീജ, ആർ.തേജസ്വിനി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.പി.രാജൻ സ്വാഗതവും എം.വി.ഓമന നന്ദിയും പറഞ്ഞു.

       സമാപനത്തിൽ പ്രശസ്ത നാടൻപാട്ടുകലാകാരൻ റംഷി പട്ടുവത്തിൻ്റെ പാട്ടരങ്ങുമുണ്ടായി

              .

0/Post a Comment/Comments