കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അംഗൻവാടി വർക്കർമാർക്കും സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർക്കും യാത്രയയപ്പ് നൽകി. നീണ്ടകാലത്തെ സേവനങ്ങൾക്ക് ശേഷം വിരമിക്കുന്ന അംഗൻവാടി വർക്കർമാരായ സി. ഇന്ദിരാദേവി, പി. ഓമന, എം. വിജയം എന്നിവർക്കും, മറ്റ് സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറുന്ന അസിസ്റ്റന്റ് എഞ്ചിനീയർ എ.പി. അനിൽകുമാർ, കരിയർ കൗൺസിലർ കെ. ശരണ്യ എന്നിവർക്കുമാണ് യാത്രാമംഗളം നേർന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വത്സന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ഷമീമ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നസീർ പി.കെ.പി, ഫൗസിയ കെ.സി.പി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഫസീല, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, പഞ്ചായത്ത് അംഗങ്ങളായ കെ.വി. യൂസഫ്, കെ.പി. സജീവ്, ഒ. ദിനേശൻ, സി. പുരുഷോത്തമൻ, സുമയ്യ യു.പി, റിസ്‌വാന പി.പി, ഗീത വി.വി, കെ. പ്രസന്ന ശശീന്ദ്രൻ, ദീപ പി.കെ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീദേവി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. റഹ്മത്ത് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇ. ജനേഷ് നന്ദിയും രേഖപ്പെടുത്തി.

Post a Comment