Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഗതാഗതകുരുക്കിന് പരിഹാരമാകും: മയ്യിലില്‍ ഇന്നു മുതല്‍ പരിഷ്‌കരണം:

ഗതാഗതകുരുക്കിന് പരിഹാരമാകും: മയ്യിലില്‍ ഇന്നു മുതല്‍ പരിഷ്‌കരണം:

 

പടം. 15hari10 മയ്യില്‍ ടൗണിലെ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ലഘുലേഖകള്‍ പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ കടകളില്‍  വിതരണം ചെയ്യുന്നു
മയ്യില്‍:  ടൗണിലെ വര്‍ധിച്ചുവരുന്ന വാഹന കുരുക്കിന് പരിഹാരവുമായി  മയ്യില്‍ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്റേറി കമ്മിറ്റി നടപ്പിലാക്കുന്ന പരിഷകരണം ഇന്നു മുതല്‍ നടപ്പിലാക്കും. ബസ്  സ്റ്റാന്‍ഡില്‍ സ്വകാര്യവാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും കടകളില്‍ പവചരക്ക് കയറ്റിയിറക്കുന്നതും  ബസുകള്‍ അനുവദനീയമല്ലാത്ത സ്റ്റോപ്പുകളില്‍  നിര്‍ത്തി യാത്രക്കാരെ  കയറ്റുന്നതും ഇറക്കുന്നതും ഉള്‍പ്പെടെയുള്ളവക്ക് നിയന്ത്രണം ഉണ്ടാകും.  ഓഫീസ് ആവശ്യങ്ങള്‍ക്കും  മറ്റുമായി എത്തുന്നവര്‍ക്ക് പരമാവധി  30 മിനിട്ടുമാത്രമാണ് നിര്‍ത്തിയിടാനാവുക. വാഹനങ്ങളുടെ യു #ണ്‍േ ആവശ്യമുള്ള  സിതാര ഫര്‍ണിച്ചര്‍ കടയുട
 െമുന്‍വശം (ഇരുഭാഗത്തും) മയ്യില്‍ പോലീസ് സ്‌റ്റേഷന്‍ മുന്‍ഭാഗം,  ഹൈസ്‌കൂള്‍ കവല,  കാഞ്ഞിരോട് റോഡ്് കവല എന്നിവിടങ്ങളില്‍ താല്‍ക്കാലിക  പാര്‍ക്കിങ്ങ് അനുവദിക്കില്ല.  മയ്യില്‍ കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക വായനശാലക്കു മുന്നില്‍  ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റാനോ ഇറക്കാനോ ഇനി അനുവദിക്കില്ല.
 ഇവിടെ പാര്‍ക്കിങ്ങ് പാടില്ല.
* ടൗണിലെ  സിതാര ഫര്‍ണിച്ചര്‍ മുതല്‍ കാഞ്ഞിരോട് റോഡ് വരെ യുള്ള പ്രധാന റോഡില്‍.     * വേളം അമ്പലം  റോഡില്‍ മില്‍ക്ക് സൊസൈറ്റി വരെയുള്ള ഭാഗങ്ങളില്‍ *  മയ്യില്‍ കാഞ്ഞിരോട് റോഡില്‍ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗങ്ങളില്‍* ബസ് സ്റ്റാന്‍ഡ് റോഡില്‍  ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗങ്ങളില്‍ * ബസ് സ്റ്റാന്‍ഡില്‍ (ടാക്‌സികള്‍ ഒഴികെ)

 ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോജ്കുമാറും മറ്റു ജനപ്രതിനിധികളും ടൗണില്‍ ബോര്‍
ഡുകള്‍ സ്ഥാപിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.

0/Post a Comment/Comments