Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ തീയിട്ട് നശിപ്പിച്ച കൃഷി തോട്ടം ബി ജെ പി നേതാക്കൾ സന്ദർശിച്ചു

മയ്യിലിൽ തീയിട്ട് നശിപ്പിച്ച കൃഷി തോട്ടം ബി ജെ പി നേതാക്കൾ സന്ദർശിച്ചു

മയ്യിൽ: മയ്യിലിൽ തീയിട്ട് നശിപ്പിച്ച കൃഷി തോട്ടം ബി ജെ പി നേതാക്കൾ സന്ദർശിച്ചു. മയ്യിൽ പഞ്ചായത്തിലെ കോട്ടയാട്ടെ പാർവതിയിൽ റിട്ട. ഇൻഷുറൻസ് ഓഫീസർ എം പി മുകുന്ദന്റെ കൃഷിത്തോട്ടമാണ് അജ്ഞാതർ കത്തിച്ചത്.

തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് കത്തി നശിച്ചത്. തോട്ടം നനയ്ക്കാൻ ഉപയോഗിച്ചിരുന്ന പൈപ്പുകളും കത്തിച്ചിട്ടുണ്ട്. മുകുന്ദന്റെ വീടിന് അല്പം മാറിയുള്ള തോട്ടമാണിത്.

തോട്ടത്തിന് തീയിട്ട സംഭവം അതീവ വേദനയുണ്ടാക്കി എന്ന് മുകുന്ദേട്ടൻ പ്രതികരിച്ചു . ബി ജെ പി ജില്ലാ കമ്മിറ്റി അംഗം കെ കെ നാരായണൻ, മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് മണ്ഡലം സെക്രട്ടറി ബാബു വികാസ് കെ എൻ മയ്യിൽ സേവാഭാരതി പ്രസിഡൻ്റ് പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് സംഭവസ്ഥലം സന്ദർശിച്ചത്.

0/Post a Comment/Comments