കുറ്റ്യാട്ടൂർ: റിട്ട. എ.ഇ.ഒ. എം.സരോജിനി ടീച്ചറുടെ ലേഖന സമാഹാരം" സുഗന്ധം ചൊരിയുന്ന പൂമരങ്ങൾ ". എന്ന കൃതിയുടെ പ്രകാശനം നടത്തി. കുറ്റ്യാട്ടൂർ പഞ്ചായത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ചടങ്ങ് നിർവഹിച്ചു. കുറ്റ്യാട്ടൂർ പൊതുജന ഗ്രന്ഥാലയം സിക്രട്ടറി എ. പ്രഭാകരൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി.കെ.എസ്സ്.എസ്സ്.പി.യു. കുറ്റ്യാട്ടൂർ യൂനിറ്റ് പ്രസിഡൻറ് എം.ജനാർദ്ദനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ പി.ആർ. വേശാല, ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. റജി, കെ.എസ്സ്.എസ്സ്. പി.യു. മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ കെ.പി. വിജയൻ നമ്പ്യാർ., സി.രാമകൃഷ്ണൻ മാസ്റ്റർ, ജില്ലാ കമ്മ കമ്മറി അംഗംകെ.വി.യശോദ ടീച്ചർ, യൂനിറ്റ് സിക്രട്ടറി കെ.വി.ചന്ദ്രൻ മാസ്റർ , റിട്ട. പ്രൊഫ: പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, സാഹിത്യ വേദി സിക്രട്ടറി സി. ബാലഗോപാലൻ മാസ്റ്റർ, എ. രാഘവൻ മാസ്റ്റർ, വി.സി. രാജൻ, പി..പി. വാസന്തി ടീച്ചർ, ആർ.വി.രവീന്ദ്രൻ ,എം.വി. കുറ്റ്യാട്ടൂർ, സി.വി.രത്നവല്ലി ടീച്ചർ,പി.പി.രവീന്ദ്രൻ മാസ്റ്റർ, മുകുന്ദൻ പുത്തലത്ത് , പ്രദീപ് കുറ്റ്യാട്ടൂർ എന്നിവർ സംസാരിച്ചു. സാഹിത്യ വേദി പ്രസിഡൻറ് വി.മനോമോഹനൻ മാസ്റ്റർ സ്വാഗതവും എം.ജയരാജൻ നന്ദിയും പറഞ്ഞു.

Post a Comment