Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശി അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പഴശ്ശി അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ പഴശ്ശി അങ്കണവാടിയിൽ പ്രവേശനോത്സവം ഇന്ന് രാവിലെ സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചർ കെ.പി വിജിന സ്വാഗതം പറഞ്ഞു,.

നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് മെമ്പർ ഷീബ ഇ.കെ. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പുതുതായി അങ്കണവാടിയിൽ ചേർന്ന 12 ഓളം കുട്ടികളെ വാർഡ് വികസന കമ്മിറ്റി അംഗങ്ങൾ മധുരം, പായസം, സമ്മാനങ്ങൾ എന്നിവ നൽകി സ്വീകരിച്ചു.

വാർഡ് വികസന കമ്മിറ്റി കൺവീനർ കെ.കെ. രാജേഷ് ആശംസകൾ നേർന്നു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.

കഴിഞ്ഞ അധ്യയന വർഷത്തിൽ അങ്കണവാടിയിൽ പഠനം പൂർത്തിയാക്കി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് അങ്കണവാടി ടീച്ചർ കെ.പി . വിജിന ഫോട്ടോ സമ്മാനിച്ച് യാത്രയയപ്പ് നൽകി. ചടങ്ങ് സന്തോഷകരമായ അന്തരീക്ഷത്തിൽ സമാപിച്ചു.

0/Post a Comment/Comments