Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  കുഴിയില്‍ വീണ് പരിക്കേറ്റ വയോധികന് രക്ഷകനായി ഹോംഗാര്‍ഡ്
 മയ്യില്‍: റോഡരകികിലെ അഞ്ചടി താഴ്ചയുള്ള കുഴിയില്‍ വീണ് അബോധാവസ്ഥയിലായ തമിഴ്‌നാട് സ്വേദേശിക്ക് രക്ഷകനായി ഹോംഗാര്‍ഡ്. മയ്യില്‍ ചെറുപഴശ്ശിയിലെ ഹോംഗാര്‍ഡ്  പി.പി. രജിത്താണ്  അടിയന്തിര ചിക്ത്‌സ നടത്തി ഉടന്‍ ആസ്പത്രിലുമെത്തിച്ച് ജീവന്‍ രക്ഷിച്ചത്.  കഴിഞ്ഞ ദിവസം പുതിയതെരുവിന് സമീപത്ത് റോഡരികിലാണ് സംഭവം.  തമിഴ്‌നാട് നാമക്കലിലെ മാരിമുത്തുവിനാണ്  അപകടം പറ്റിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന രജിത്ത് ഉടന്‍ അടിയന്തിര ശുശ്രൂഷ നല്‍കുകയും ആസ്പത്രിയിലെത്തിക്കുകയുമായിരുന്നു.  സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന രജിത്ത് ഒട്ടും സമയം കളയാതെ  പ്രഥമ ശുശ്രൂഷ നടത്തിയത് ഗുണം ചെയ്യുകയായിരുന്നു. മയ്യില്‍ തായംപൊയിലിനും സമീപം  ചോക്കോട്ടിലാണ് രജിത്തിന്റെ വീട്. 18 വര്‍ഷം ഇന്ത്യന്‍ കരസേനയിലെ ഉദ്യോഗസ്ഥനായിരുന്നു.


0/Post a Comment/Comments