Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പെരുന്നാളാഘോഷത്തിനൊടുവില്‍ കണ്ണീരിലായി  പാവന്നൂര്‍
പടം.
മയ്യില്‍:  കുടുംബത്തോടൊപ്പം ചിരിച്ചു കളിച്ചും പെരുന്നാളാഘോഷിച്ച് മടങ്ങവെ പൊലിഞ്ഞ നാലുവയസ്സുകാരിയുടെ വേര്‍പാടില്‍ വിറങ്ങലിച്ച് പാവന്നൂര്‍ക്കടവ് ഗ്രാമം. പെരുന്നാള്‍ രാവായ വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് നാടിനെ നടുക്കിയ വാഹനാപകടം എ.കെ.തശ്രീഫയുടെ ജീവനെടുത്തത്. സംഭവത്തില്‍ രക്ഷിതാക്കളായ പാവന്നൂരിലെ കുതിരുമ്മില്‍ വീട്ടില്‍  പി.കെ.സാജിദിനും മാതാവ്  എ.കെ. മാമൂനത്തിനും ഗുരുതരപരിക്കുകളും പറ്റിയിരുന്നു. മൂവരും സാജിദിന്റെ ഇരിക്കൂറിലെ വീട്ടിലായിരുന്നു പെരുന്നാളാഘോഷിച്ചത്.  തിരിച്ചു വരുന്നതിനിടയില്‍  പാവന്നൂര്‍ക്കടവ് പാലത്തിനു സമീപം സ്‌കൂട്ടര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അതിവേഗത്തില്‍ മയ്യില്‍ ഭാഗത്തില്‍ നിന്നെത്തിയ പിക്കപ്പ് വാനാണ്  മൂവരെയും ഇടിച്ചു തെറിപ്പിച്ചത്. പാവന്നൂര്‍ എല്‍.പി. സ്‌കൂളില്‍ ഈ വര്‍ഷം പ്രവേശനം നേടിയ ആഹ്ലാദത്തിലായിരുന്നു തശ്രീഫ. ഒട്ടേറെ അപകടങ്ങള്‍ നടന്ന പാവന്നൂര്‍ക്കടവ് പാലത്തിനു സമീപം മതിയായ അപകട സൂചന ബോര്‍ഡുകളോ മറ്റു സംവിധാനങ്ങളോ അല്ലെന്ന് പാവന്നൂര്‍ എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാപിക കെ.ലേഖ പറഞ്ഞു. പെട്ടെന്നുള്ള വളവു കാരണം എതിര്‍ ദിശയില്‍ നിന്നു വരുന്ന വാഹനങ്ങളെ കാണാന്‍ പറ്റാത്ത് സ്ഥിതിയാണ്.

നൂതന പകട സൂചന സംവിധാനങ്ങള്‍ ഒരുക്കണം

നിരവധി അപകടങ്ങള്‍ നടന്ന പാവന്നൂര്‍ക്കടവ് പാലത്തിനരികെ മികച്ച രീതിയിലുള്ള അപകട സൂചന സംവിധാനങ്ങള്‍ അടിയന്തിരമായി ഒരുക്കണം.   അതിവേഗത്തിലെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കണം.
 അമല്‍ കുറ്റിയാട്ടൂര്‍, പൊതു പ്രവര്‍ത്തകന്‍.


0/Post a Comment/Comments