മയ്യില്‍: പെരുമാച്ചേരി കൊട്ടിയൂര്‍ പെരുമാള്‍ സേവാ സംഘംമന്ദമ്പേത്ത് മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവം 10,11തീയ്യതികളിലായി നടത്തും. 10-ന് ഉച്ചക്ക് രണ്ടിന് ദൈവത്തെ മലയിറക്കല്‍, അഞ്ചിന് മൂത്തപ്പന്‍ വെള്ളാട്ടം. രാത്രി ഒന്‍പതിന് ഗുളികന്‍ തെയ്യത്തിന്റെ വെള്ളാട്ടം. തുടര്‍ന്ന് പ്രസാദ സദ്യ. രാത്രി 11-ന് അന്തിവേലയും കളിക്കപ്പാട്ടും. 12-ന് കലശം എഴുന്നള്ളത്ത്. 11-ന് പുലര്‍ച്ചെ തിരുവപ്പന വെള്ളാട്ടം. തുടര്‍ന്ന പള്ളിവേട്ട. തുലാഭാരം തൂക്കല്‍. ഉച്ചയ്ക്ക് പാടിപൊലിക്കലും മലകയറ്റലും.

Post a Comment