മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തെ തുടര്‍ന്ന് നടക്കുന്ന ഇളനീരാട്ടത്തിന് ഇളനീര്‍സംഘങ്ങള്‍ ഇളനീര്‍ക്കാവുകളുമായി പടിയില്‍ കയറി. ഒരാഴ്ചക്കാലത്തെ വേറെവെപ്പിനുശേഷമാണ് ആറ് നാള്‍ക്കാലം ഇവര്‍ പടിയില്‍ വ്രതത്തില്‍ കഴിയുക. തുടര്‍ന്ന് കാലനടയായി കൊട്ടിയൂരേക്ക് പുറപ്പെടും. എ.സി. നാണു കാരണവരുടെ നേതൃത്വത്തിലുള്ള 11 അംഗങ്ങളാണ് സംഘത്തിലുള്ളത്.

Post a Comment