കരിങ്കല്‍ക്കുഴി ഭാവന മാതാനത്ത് നടന്ന പൊതു സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ കെ.വി. പവിത്രന്‍ അധ്യക്ഷത വഹിച്ചു. പാടിക്കുന്ന് രക്ത സാക്ഷി സ്തൂപം, അറാക്കല്‍ സ്തൂപം എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചനയും ബഹുജന പ്രകടനവും നടന്നു. സി.പി.ഐ. ജില്ലാ സെക്രട്ടറി പി. സന്തോഷ്‌കുമാര്‍, സി.പി.എം. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.കെ.ശ്യാമള, സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി. ഗോപിനാഥ്, കെ.രാമകൃഷ്ണന്‍, കെ.സി.ഹരികൃഷ്ണന്‍, കെ.വി.ഗോപിനാഥ്, ബിജു കണ്ടക്കൈ,എന്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംഘപരിവാറിന്റെ ലക്ഷ്യം പാര്‍ലമെന്ററി സംവിധാനം തകര്‍ക്കല്‍: എ. വിജയരാഘവന്‍
മയ്യില്‍: ഇന്ത്യയുടെ പാര്‍ലമെന്ററി സംവിധാനത്തെ തകര്‍ക്കുകയും മതനിരപേക്ഷത ഇല്ലാതാക്കുകയുമാണ് സംഘപരിവാറിന്റെ പ്രധാന അജണ്ടയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പറഞ്ഞു. നാടിന്റെ സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിച്ച പാടിക്കുന്ന് രക്തസാക്ഷികുളുടെ ദിനാചരണവും അറാക്കല്‍ കുഞ്ഞിരാമന്‍ നായരുടെ ചരമദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
യുദ്ധങ്ങളിലൂടെ പുതിയ ലാഭം ഉണ്ടാക്കലാണ് പലരുടെയും ലക്ഷ്യം. പുരോഗമനാശയങ്ങള്‍ ദുര്‍ബലപ്പെട്ടാല്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ലോകത്ത് ഒരു മുതലാളിത്ത് രാജ്യവും വലിയ വികസനം ഉണ്ടാക്കിയിട്ടില്ല. വലിയ തോതിലുള്ള പ്രതിസന്ധി മാത്രമാണുണ്ടായിട്ടുള്ളതെന്നും എ. വിജയരാഘവന്‍ പറഞ്ഞു.


Post a Comment