Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം വാര്‍ഷികാഘോഷം

ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രം വാര്‍ഷികാഘോഷം


 മയ്യില്‍: ചെറുപഴശ്ശി പ്രതീക്ഷാ കലാകേന്ദ്രം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ സി.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു  പ്രസിഡന്റ് സി.വി. മഹേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചെറുപഴശ്ശിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.നാരായണന്‍, കെ.എസ്.ആര്‍.ടി.സി. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് മികച്ച ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം നേടിയ പി.വി. ഗിരീഷ് എന്നിവരെ ആദരിച്ചു.  വനിതാ വേദിയുടെ നൃത്ത നൃത്യങ്ങള്‍, ഗാനമേള എന്നിവയും നടന്നു. ഇ.എം.രാജീവന്‍, കെ.സി.ചന്ദ്രമോഹനന്‍ നമ്പ്യാര്‍, കെ.സരിത തുടങ്ങിയവര്‍ സംസാരിച്ചു.

0/Post a Comment/Comments