പാവന്നൂരിലെ അപകടം: പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഒളിവില്‍
മയ്യില്‍: പെരുന്നാള്‍ ദിനത്തില്‍ പിക്കപ്പ് വാനിടിച്ച് നാലുവയസ്സുകാരി മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ ഒളിവില്‍. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ പാവന്നൂര്‍ക്കടവിനു സമീപം രക്ഷിതാക്കളോടൊപ്പം സ്‌കൂട്ടറിലെത്തിയ കുട്ടിയെ അതിവേഗത്തിലെത്തിയ പിക്കപ്പ് വാനിടിച്ച് തെറിപ്പിച്ചിരുന്നത്. മയ്യില്‍ ഭാഗത്തു നിന്നെത്തിയ വാന്‍ ഓടിച്ചിരുന്നവറെ കണ്ടെത്താത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. എന്നാല്‍ ഇദ്ധേഹത്തിനായി തിരച്ചില്‍ നടത്തുന്നതായി മയ്യില്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ സാരമായി പരിക്കേറ്റ തശ്രീഫയുടെ രക്ഷിതാക്കള്‍ അസ്പത്രിയില്‍ ചികിത്സയിലാണ്.
Post a Comment