Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചെങ്ങളായി ടൗൺ വൃത്തിയാക്കാൻ കൈകോർത്ത് ജനപ്രതിനിധികളും ജീവനക്കാരും നാട്ടുകാരും; മെഗാ ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു

ചെങ്ങളായി ടൗൺ വൃത്തിയാക്കാൻ കൈകോർത്ത് ജനപ്രതിനിധികളും ജീവനക്കാരും നാട്ടുകാരും; മെഗാ ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു

ചെങ്ങളായി : ‘നിർമ്മല ഭവനം, സുന്ദര ഗ്രാമം’ എന്ന സന്ദേശമുയർത്തി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം എന്ന നിലയിൽ മെഗാ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ചെങ്ങളായി ടൗൺ കേന്ദ്രീകരിച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, ജീവനക്കാർ,സന്നദ്ധ പ്രവർത്തകർ, വ്യാപാരികൾ,ആരോഗ്യ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ,രാഷ്ട്രീയ പ്രവർത്തകർ ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിങ്ങനെ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.രാവിലെ ഏഴ് മണിക്ക് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് അധ്യക്ഷ ശ്രീമതി വിപിന ബി പി നേതൃത്വം നൽകി.

0/Post a Comment/Comments