Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ സമ്പൂർണ ക്ളോറിനേഷൻ ക്യാമ്പയിന് 21 ന് തുടക്കം

മയ്യിലിൽ സമ്പൂർണ ക്ളോറിനേഷൻ ക്യാമ്പയിന് 21 ന് തുടക്കം

മയ്യിൽ ഗ്രാമപഞ്ചായത്തും മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്പൂർണ്ണ ക്ലോറിനേഷൻ ക്യാമ്പയിന് നാളെ തുടക്കമാവുകയാണ്.

 മയ്യിൽ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ എല്ലാ വീടുകളിലെയും കിണറുകളും കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുന്നതിനായി നാളെ ആരോഗ്യ പ്രവർത്തകരും സന്നദ്ധ സേവകരും വീടുകളിൽ വീടുകളിൽ എത്തിയാണ് ക്ലോഡിനേറ്റ് ചെയ്യുന്നത്.

പൊതുജനങ്ങൾ ശ്രദ്ധിക്കാൻ:

പകർച്ചവ്യാധികൾ തടയുന്നതിനായി എല്ലാവരും ഈ ഉദ്യമത്തോട് പൂർണ്ണമായും സഹകരിക്കുക.

ക്ലോറിനേഷൻ നടത്തുന്നതിലൂടെ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്താൻ നമുക്ക് സാധിക്കും.

ആരോഗ്യകരമായ ഒരു നാടിനായി, ഈ ക്ലോറിനേഷൻ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത് അധികൃതരും & മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രവും അറിയിച്ചു.

0/Post a Comment/Comments