കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.ഗോപാലൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, പ്രദീപ് കുറ്റ്യാട്ടൂർ, വിനോദ് നമ്പ്രം, കണ്ണൂർ കിംസ്, ശ്രീചന്ദ് ഹോസ്പിറ്റൽ എച്ച്ഒഡി സീനിയർ കൺസൽട്ടന്റ് ഡോ.ടി.വി.ദേവരാജ്, ടി.വി.സമീർ മാസ്റ്റർ, പി.കെ ബഷീർ, കെ.എം.ശ്രീകാന്ത്, ബീന.എ.വി, സജിത്ത്.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാക്ക് ബെഞ്ച് ടീം നേതൃത്വത്തിലാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. കുറ്റ്യാട്ടൂർ ചെറുവത്തല സ്വദേശിയാണ് മുഹമ്മദ് റഫായത്ത്. പെയിന്റിങ് കോൺട്രാക്ടറായ മുഹമ്മദ് റഫായത്തിന്റെ ആദ്യ നോവലാണ് "ചോരുന്ന ആകാശം."
മുഹമ്മദ് റഫായത്തി(അപ്പൂസ് )ൻ്റെ നോവൽ "ചോരുന്ന ആകാശം" പ്രകാശനം നടന്നു.
മയ്യിൽ: ചട്ടുകപാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1997 _ 98 വർഷം എസ്എസ്എൽസി ബാച്ച് ബാക്ക് ബെഞ്ച് ടീം അംഗമായ മുഹമ്മദ് റഫായത്തി(അപ്പൂസ് )ൻ്റെ നോവൽ "ചോരുന്ന ആകാശം" പ്രകാശനം നടന്നു. ചട്ടുകപാറ ആരൂഡം മിനി ഹാളിൽനടന്ന ചടങ്ങിൽ വച്ച് ചെറുകഥാകൃത്ത് ടി.പി.വേണുഗോപാൽ കവി കെ.ജി.ജിജിലിനു കൈമാറി പ്രകാശനം നിർവഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു.

Post a Comment