Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കണ്ണാടിപ്പറമ്പ് ഉത്രവിളക്കുല്‍സവം: ഇടഞ്ഞ ആനയെ മാറ്റി. ശാസ്താവിനെ എഴുന്നള്ളിക്കാന്‍ ഗോപാലകൃഷ്ണനും ശ്രീദേവിയും
പടം. 3hari50 കണ്ണാടിപ്പറമ്പില്‍ ക്ഷേത്ര ഉല്‍സവത്തിനെത്തിച്ച ആനയിടഞ്ഞ് ഓടുന്നു
കണ്ണാടിപ്പറമ്പ്: ബുധനാഴ്ച മുതല്‍ ആരംഭിച്ച ധര്‍മശാസ്താ ഉല്‍സവത്തിനെത്തിച്ച ആന പാപ്പാനുമായി ഇടഞ്ഞതിനെ തുടര്‍ന്ന് കണ്ണാടിപ്പറമ്പിലും പരിസരങ്ങളിലും ഒരു രാത്രി മുഴുവന്‍ പരിഭ്രാന്തി പരത്തി ഒടുവില്‍  വ്യാഴാഴ്ച പുലര്‍ച്ചെ തളച്ചു. എഴുന്നള്ളത്തിനായെത്തിച്ച കരുവഞ്ചാലിലെ  കര്‍ണന്‍ എന്ന ആനയാണ് കണ്ണാടിപ്പറമ്പില്‍ നിന്ന് ഓടി നാറാത്ത് ആലിങ്കീലിലെ ചതുപ്പില്‍ നിലയുറപ്പിച്ചത്. തുടര്‍ന്ന്  പുലര്‍ച്ചെ നാലോടെ ഉടമയെത്തി അനുനയിപ്പിച്ചാണ് ആനയെ തിരിച്ചു കൊണ്ടു പോയത്. ബുധനാഴ്ച രാത്രി 11 ഓടെയാണ് തളച്ച മരം ഇളക്കിയെടുത്ത് ആന ക്ഷേത്ര മൈതാനത്തിനു സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളും കാറുകളുമുള്‍പ്പെടെ  ഇരുപതോളം  വാഹനങ്ങള്‍ തകര്‍ത്തത്. പാപ്പാന്‍മാരും നാട്ടുകാരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുള്‍പ്പെടെ പരിശ്രമിച്ചാണ് കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ  രക്ഷപ്പെട്ടത്.

ആനയെ എത്തിച്ചത് പൂര്‍ണനടപടി ക്രമങ്ങളോടെയെന്ന് ക്ഷേത്ര കമ്മിറ്റി

 ഉത്രവിളക്ക് മഹോത്സവത്തിന് ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയതിനുശേഷമെന്ന് ക്ഷേത്ര കമ്മിറ്റി. ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ്  സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നത്. ഇടഞ്ഞ ആന ഓടുന്നതിനിടയില്‍ നശിപ്പിച്ച  ഓട്ടോറിക്ഷ , കാറുകള്‍ സ്‌കൂട്ടറുകള്‍ തുടങ്ങി ഇരുപതോളംവാഹനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനുള്ള വിലയിരുത്തലുകള്‍ ഉടന്‍ നടത്തും. ധര്‍മശശാസ്താവിന്‍രെ ഉത്രവിളക്കുല്‍സവാഘോഷങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ലെന്നും  എല്ലാ ആചാരങ്ങളും കൃത്യമായി നടക്കുമെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.സുധാകര മാരാര്‍, സെക്രട്ടറി എ.റിജു,എക്‌സിക്യൂട്ടീവ് ഓഫീസര്‍, എം.കെ.അരുണ്‍ തുടങ്ങിയവര്‍ അറിയിച്ചു.  

ആനപ്പുറത്തെഴുന്നള്ളത്ത് ഇന്ന്

ഉത്രവിളക്കുല്‍സവത്തിന്റെ മൂന്നാം ദിനമായ വെള്ളിയാഴ്ച ആരുഢ സ്ഥാനത്തേക്ക്  വൈകീട്ട് ആറിന് കൊട്ടിയൂരിലെ ഗോപാലകൃഷ്ണന്‍ ആനയും കോഴിക്കോട് നിന്നെത്തിച്ച ശ്രീദേവി ആനയും എഴുന്നള്ളത്ത് നടത്തും. നാറാത്ത് പാണ്ഡ്യന്‍തട സ്ഥാനത്തേക്ക് വാരം റോഡ്, ചേലേരിമുക്ക്, വൈദ്യര്‍കണ്ടി, ചേലേരി അമ്പലം,  എടക്കൈത്തോട്,  ഓണപ്പറമ്പ് വഴിയാണ്  വാദ്യമേളങ്ങളോടെ ഗോപാലകൃഷ്ണന്‍ ആന എഴുന്നള്ളത്ത് നടക്കുക. പാണ്ഡ്യന്‍തടത്തില്‍ മട്ടന്നൂര്‍ പഞ്ചാവാദ്യസംഘത്തിന്റെ തായ്മ്പക ഉണ്ടാകും.  തിരിച്ചെഴുന്നള്ളത്തിനെ തുടര്‍ന്ന് തിടമ്പു നൃത്തം. ശനിയാഴ്ച രാത്രി ഏഴിന് സിത്താനി ഭജന്‍സ് നടക്കും.

0/Post a Comment/Comments