കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ "വായനക്കളരി" ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് M.C.വിനതയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി. M.P. ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രഭാഷകനായ K. മധു "വായനക്കളരി" വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
ബാലവേദി പ്രസിഡണ്ട് എലേന പ്രസ്തുത പരിപാടിക്ക് ആശംസ അറിയിച്ചു. ജോയിൻ സെക്രട്ടറി കെ. കെ.പ്രസന്ന നന്ദിയും സെക്രട്ടറി ഷിജു. കെ.കെ. സ്വാഗതവും പറഞ്ഞു. "വായനക്കളരി" അനുബന്ധ പരിപാടിയായ ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള പുസ്തകങ്ങൾ വാർഡ് മെമ്പർ കുട്ടികൾക്ക് വിതരണം ചെയ്തു.

Post a Comment