Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ദേവതാരുവിന്റെ വീട് ഭിന്നശേഷി സൗഹൃമാകും: സുമനസ്സുകള്‍ കൈകോര്‍ക്കുന്നു
പടം. 27-4-2026 ന്് പ്രസിദ്ധീകരിച്ച് വാര്‍ത്തയുടെ സ്ലഗ്
 മയ്യില്‍: വിധിക്കു മുന്നില്‍  പതറാനിടവരുത്തരുതേ എന്ന  വിദ്യാര്‍ഥിയായ ദേവതാരുവിന്റെയും അമ്മ രഞ്ജിനിയുടെയും പ്രാര്‍ഥന സഫലമാകും.  മയ്യില്‍ നിരന്തോടിന് സമീപത്തെ  സെറിബ്രല്‍ പാള്‍സിയോടെ ജനിച്ച ദേവതാരുവിന്റെ ദുരിത ജീവിതം 'മാതൃഭൂമി'  പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ നിന്ന് ആവശ്യാമായ പിന്തുണ ഉറപ്പിക്കാന്‍  രഞ്ജിനിയെ സമീപിച്ചത്.  ചെറുകുന്നില്‍ നിന്ന് പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരു വായനക്കാരനാണ് ഭിന്നശേഷി സൗഹൃദ ശൗചാലയം ഒരുക്കുന്നതിന് സഹായം വാഗ്ദാനം നല്‍കിയത്. നിരന്തോടിലെ ഐശ്വര്യ ബ്‌സ് സര്‍വീസ് ഉടമ ചെറ്റൂടന്‍ മോഹനന്‍,  കടൂര്‍ ഷാന്‍സി എര്‍ത്ത് മൂവേര്‍സ് തുടങ്ങിയവരും വാഗ്ദാനവുമായി മുന്നോട്ട് വന്നു. സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത്  ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്.  മയ്യില്‍ പഞ്ചായത്ത് പ്രതിനിധികള്‍, ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നിരന്തോട്  വൈ.എം.ആര്‍.സി. വായനശാല പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍  എന്നിവരുമായി ചേര്‍ന്നാണ് ദേവതാരുവിനായി സൗകര്യങ്ങളൊരുക്കുക. ഇതിനായി 28-ന് വൈകീട്ട് നിരന്തോട് പഞ്ചായത്തംഗത്തിന്റെ ഓഫീസില്‍  ആലോചന യോഗം നടത്തും.

0/Post a Comment/Comments