പിണറായി വിജയന്‍ പരാജയപ്പെട്ടാലും തളിപ്പറമ്പില്‍ എല്‍.ഡി.എഫിന് വിജയിക്കണം. ടി.കെ. ഗോവിന്ദന്‍
പടം.2hari20 യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ. ഗോിവന്ദന്‍ മയ്യിലില്‍ നടത്തിയ പ്രത്ര സമ്മേളനം
മയ്യില്‍:തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന്‍ മണ്ഡലത്തിലെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതുമായും സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ്് ചെയ്തതുമായ പശ്ചാത്തലത്തില്‍ പത്ര സമ്മേളനം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി മയ്യില്‍ യൂണിറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരന്‍, കോണ്‍ഗ്രസ് നേതാക്കളായ പി.പി. സിദ്ധീഖ്, സി.എച് മൊയ്തീന്‍കുട്ടി, കെ. ജനാര്‍ദ്ധനന്‍, യൂസഫ് പാലക്കല്‍, കെ.പി. അബ്ദുറഹിമാന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. ടി.കെ. ഗോവിന്ദന്‍ പറഞ്ഞത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് ഇപ്പോള്‍
അറസ്റ്റ് ചെയ്തതും കേസുണ്ടായപ്പോള്‍ തന്നെ അറസ്റ്റ് നടക്കാതിരുന്നതും എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. രഞ്ജിത്തിന്റെ അസിസ്റ്റന്റ് ഡയരക്ടര്‍ അരാണെന്നുമറിയാമല്ലോ. അതിനാല്‍ രഞ്ജിത്തിന് സര്‍ക്കാരില്‍ നല്ല സ്വാധീനമുണ്ട്. സി.പി.എം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. സി.പി.എംമ്മിലും രഞ്ജിത്തിനെ കുറിച്ച് ആക്ഷേപമുണ്ടായിരുന്നു. കോഴിക്കോട് സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമങ്ങള്‍ അവിടുത്തെ പാര്‍ട്ടി എതിര്‍ത്തതിനാല്‍ നിര്‍ത്തി വെക്കുകയായിരുന്നു. ഇതിനു പ്രതിഫലമായാണ് പിന്നീട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. ഇതിലും പാര്‍ട്ടിയില്‍ നല്ല എതിര്‍പ്പുണ്ടായിരുന്നു. അതെല്ലാം വകവെക്കാതെയാണ് നിയമനം നടത്തിയത്. ഇതിനു പിന്നില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയാണെങ്കില്‍ അതിനു പിന്നിലാരാണെന്ന് നിങ്ങളന്വേഷിച്ചാല്‍ കണ്ടെത്താന്‍ പറ്റും. അത് തളിപ്പറമ്പില്‍ നിന്നാണ് ആറംഭിക്കുന്നത്. ഇപ്പോള്‍ അറസ്റ്റ് നടന്നതിനു പിന്നില്‍ പിണറായി വിഝയന്റെ പോലീസല്ല സംസ്ഥാനത്തുള്ളതെന്നുള്ളതാണ്. ഇലക്ഷന്‍ കമ്മീഷന്റെ പോലീസാണ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനവസരം കിട്ടിയപ്പോള്‍ അറസ്റ്റ് ചെയ്തത്. പീഢകനെ സംരക്ഷിക്കാന്‍ അവസരമൊരുക്കിയത് സി.പി.എം.പാര്‍ട്ടി സെക്രട്ടറിയാണ്. ഞങ്ങള്‍ ഇരകളുടെ പക്ഷത്താണ് നില്‍ക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ പിന്നിലുള്ളവരെ സംര്കഷിക്കുന്ന കേന്ദ്രമായി സി.പി.എമ്മും പാര്‍ട്ടി സെക്രട്ടറിയും മാറിക്കൂടെന്നും ടി.കെ. ഗോവിന്ദന്‍ പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ ജനാധിപത്യ രീതിയിലുള്ള തിര
്‌ഞെടുപ്പ് നടത്താന്‍ സൗകര്യമൊരുക്കണം. നിലവില്‍ സി.പി.എം. നാട്ടിലില്ലാത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശേഖരിച്ചു വരികയാണ്.ഇവിടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താനുള്ള ഗൂഢാലോചന സി.പി.എം. നടത്തുന്നുണ്ട്. അങ്ങിനെയാണെങ്കില്‍ കനത്ത മറുപടി നിങ്ങള്‍ നല്‍കേണ്ടി വരും. സി.പി.എം. സഹപ്രവര്‍ത്തകരോട് പറയാനുള്ളത് ആരൊക്കെ പറഞ്ഞാലും നിങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നാണ്. പീഢകര്‍ എല്‍.ഡി.എഫായാലും യു.ഡി.എഫായാലും സംര്കഷിക്കപ്പെട്ടരുത്. യു.ഡി.എഫിന് വലിയ പ്രതീക്ഷയിലാണ്. പിണറായി പരാജയപ്പെട്ടാലും തളിപ്പറമ്പ് വിജയിപ്പിച്ചെടുക്കാനാണ് സര്‍വരും തളിപ്പറമ്പിലേക്കെത്തുന്നത്. ഇതിനായി അക്രമത്തിന്റെ പാതയിലേക്ക് എല്‍.ഡി.എഫ് നീങ്ങുകയാണ്. യു.ഡി.എഫിന്റെ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മലപ്പട്ടം, കുറ്റിയാട്ടൂര്‍, കയരളം, നിരന്തോട് മേഖലകളിലാണിത്. പാര്‍ട്ടി സഖാക്കളുടെ മനസ്സില്‍ പതിഞ്ഞ എന്റെ ചിത്രം എല്‍.ഡി.എഫിന് മായ്ക്കാനാവില്ല. ഇത് നേതാക്കള്‍ മനസ്സിലാക്കണം. തിരഞ്ഞെടുപ്പ് വരെ എന്തിനും പ്രേരിപ്പിച്ച് പിന്നീടുണ്ടാകുന്ന കേസുകളില്‍ അവരവര്‍ അനുഭവിക്കണമെന്നാണ് എല്‍.ഡി.എഫ് രീതി. സഖാക്കളോട് ചെയ്യുന്ന മഹാ അപരാധമാണിത്. ജനങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ആരാണ് അസിസ്റ്റന്റ് ഡയരക്ടര്‍ എന്ന ചോദ്യത്തിന് ഇതെല്ലാം എന്നെയും നിങ്ങളെയും പോലെ എല്ലാവര്‍ക്കുമറിയാമെന്നും പാര്‍ട്ടി സെക്രട്ടറി ഇതില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നുമാണ് എനിക്ക് പറയാനുള്ളത് എന്നാണ് പ്രതികരിച്ചത്. ഇതു സംബന്ധിച്ച് സാഹചര്യ തെളിവുകളാണുള്ളതെന്നും പറഞ്ഞു. പേര് പറഞ്ഞാല്‍ മാനനഷ്ടക്കേസ് വരില്ലേയെന്ന ചോദ്യത്തിന് ആര് നല്‍കുമെന്നും ഗോവിന്ദന്‍ ചോദിച്ചു. എന്റെ മകന്‍ ഇടപെട്ട ഒരു കേസില്‍ സംരക്ഷിക്കപ്പെട്ടാല്‍ ഇത്തരത്തില്‍ ജനം ചിന്തിക്കും. തളിപ്പറമ്പിലെ വികസനം ആന്തൂരും വെള്ളിക്കീലും മാത്രമാണെന്നും മണ്ഡലത്തിലെ വികസനം എം.എല്‍.എ.യുമായി ചുറ്റിപ്പറ്റി നടക്കുന്ന സംഘമാണ് തീരുമാനിക്കുന്നതെന്നും ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി രക്ത സാക്ഷികള്‍ എല്ലായിടത്തും ഒരു പോലെയാണെന്നും സ്മാരകം പണിയുന്നത് മൊറാഴ മാത്രം പോരെന്നും ഗോവിന്ദന്‍ പറഞ്ഞു. വികസനമെന്നത് മയ്യിലും മലപ്പട്ടത്തും കുറ്റിയാട്ടൂരിലും നടന്നിട്ടില്ലെന്നും പറഞ്ഞു. പലതും ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് ശിക്ഷിക്കപ്പെട്ടയാളാണെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കണിക പോലുമില്ലാത്ത പാര്‍ട്ടിയില്‍ തുടരാനാവില്ലെന്നും അത് തകര്‍ന്ന പാര്‍ട്ടി സംവിധാനമാണിപ്പോഴുള്ളത്.. ജെയിംസ് മാത്യു എം.എല്‍.എ. ആയപ്പോഴാണ് ഇവിടെ വികസനകുതിപ്പുണ്ടായതെന്നും അപ്പോള്‍ എനിക്ക് അഭിപ്രായം പറയാനിടമുണ്ടായിരുന്നെന്നും ഇപ്പോള്‍ അതില്ലാതായിക്കഴിഞ്ഞെന്നും ഗോവിന്ദന്‍ പറഞ്ഞു.
Post a Comment