Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ചേലേരിയില്‍ പക്ഷികള്‍ക്കായി മദ്രസ വിദ്യാര്‍ഥികളുടെ തണ്ണീര്‍ക്കുമ്പിള്‍

ചേലേരിയില്‍ പക്ഷികള്‍ക്കായി മദ്രസ വിദ്യാര്‍ഥികളുടെ തണ്ണീര്‍ക്കുമ്പിള്‍

കൊളച്ചേരി: കടുത്ത വേനലില്‍ പ്രയാസപ്പെടുന്ന സഹജീവികള്‍ക്കായി മദ്രസതുമുനയിലെ വിദ്യാര്‍ഥികള്‍ തണ്ണീര്‍ക്കുമ്പിള്‍ സ്ഥാപിച്ചു. പ്രദേശത്തെ വിവിധയിടങ്ങളിലാണ്  തണ്ണീര്‍ക്കുമ്പിളൊരുക്കിയത്.  വേനല്‍ ചൂടില്‍ ജലലഭ്യത കുറഞ്ഞതോടൊയാണ്  സഹജീവിസ്‌നേഹം വളര്‍ത്തുന്ന  പ്രവൃത്തി അധ്യാപകരോടൊപ്പം വിദ്യാര്‍ഥികള്‍ നടപ്പിലാക്കിയത്.  ചേലേരി യൂണീറ്റ് സ്‌മൈല്‍ തണ്ണീര്‍ക്കുമ്പില്‍ എന്ന പേരിലുള്ള പദ്ധതി സയ്യിദ് അബ്ദുള്‍റഹിമാന്‍ ജമലുല്ലലൈലി ഉദ്ഘാടനം ചെയ്തു.  മിസബാഹി വെളുത്തപൊയ്യ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സല്‍മാന്‍ അദനി വെന്നിയൂര്‍, മുഹമ്മദ് സിനാന്‍ കൊയ്യം, അശ്രഫ് ചേലേരി എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്