Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അവധിക്കാലം സർഗ്ഗത്മകമാക്കാൻ വായനച്ചങ്ങാത്തം പരിപാടിയുമായി സമഗ്ര ശിക്ഷ പദ്ധതി

അവധിക്കാലം സർഗ്ഗത്മകമാക്കാൻ വായനച്ചങ്ങാത്തം പരിപാടിയുമായി സമഗ്ര ശിക്ഷ പദ്ധതി

 

മയ്യിൽ:സമഗ്ര ശിക്ഷ കേരളം  തളിപ്പറമ്പ് സൗത്ത് ബി ആർ സി യും ലൈബ്രറി കൗൺസിലുമായി ചേർന്ന് അവധിക്കാലം സർഗ്ഗത്മകമാക്കാൻ വായനച്ചങ്ങാത്തം പരിപാടി സംഘടിപ്പിക്കുന്നു.സബ്ജില്ലയിലെ തെരെഞ്ഞെടുക്കപ്പെടുന്ന വായനശാലകളിലാണ് പരിപാടി നടത്തു ക. അവധിക്കാല വായന പരിപോഷണ പരിപാടികൾ, വായന ചാലഞ്ച്, പുസ്തക പരിചയം, സാഹിത്യകാരൻമാരുമായി അഭിമുഖം,നിർമ്മാണ പ്രവർത്തനങ്ങൾ, ഭാഷ പരിപോഷണ പരിപാടികൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയുടെ തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ തല ഉദ്ഘാടനം  20ന് രാവിലെ പത്ത്മണിക്ക് വേളം പൊതുജന വായനശാല ആൻഡ്ഗ്ര ന്ഥലയത്തിൽ ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ഇ.കെ. അജിത് കുമാർ  നിർവഹിക്കും.  ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല ആൻഡ്ഗ്രന്ഥലയത്തിൽ  ബി പി സി എം.വി നാരായണൻ ഉദ്ഘാടനം ചെയ്യും.

0/Post a Comment/Comments