മുണ്ടേരിക്കടവ് പാലത്തിലെ കൈവരി വാഹമനമിടിച്ച് തകര്‍ന്നിട്ട് മാസങ്ങള്‍: കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണി.
പടം. 22hari30 മുണ്ടേരിക്കടന് പാലത്തിലെ കൈവരികള്‍ വാഹനമിടിച്ച് തകര്‍ന്ന നിലയില്‍
മയ്യില്‍: നിരവധി വാഹനങ്ങളും കാല്‍നട യാത്രക്കാരു ം കടന്നു പോകുന്ന മുണ്ടേരിക്കടവ് പാലത്തിന്റെ കൈവരികള്‍ വാഹനമിടിച്ച് തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കിയില്ല. ഇരു ചക്ര വാഹനത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മിനി പിക്കപ്പ് വാനാണ് കഴിഞ്ഞ മാസം കൈവരികള്‍ തകര്‍ത്ത് അപകടത്തില്‍പ്പെട്ടിരുന്നത്. പ്രഭാത സവാരി ഉള്‍പ്പെടെയുള്ള വിരവധി യാത്രക്കാരാണ് കൈവരിയില്ലാത്ത ഭാഗത്തിലൂടെ ഇപ്പോള്‍ കടന്നു പോകുന്നത്. വലിയ ഗര്‍ത്തവും കരിങ്കല്ലുകള്‍ കൂട്ടിയിട്ടതുമാണുള്ളത്. പാലം തുടങ്ങുന്ന ഭാഗത്താണ് കൈവരികള്‍ തകര്‍ന്നിട്ടുള്ളത്. ഇവിടെയുള്ള കൈവരികള്‍ നന്നാക്കണമെന്നാണ് വാഹനയാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും ആവശ്യം. കുട്ടികല്‍ ഉള്‍പ്പെടെ സായാഹ്ന സവാരിക്കെത്തുന്നവരും ഇവിടെ നിരവധിയാണ്.
കൈവരിയില്ലാത്തത് ഇപകട സാധ്യതക്ക് ഇടയാക്കും.
നിലവില്‍ കൈവരിയില്ലാത്ത ഭാഗത്തു കൂടെ നടന്നു പോകുന്നത് വലിയ അപകടത്തിന് സാധ്യതയുള്ളതാണ്. പാലത്തിന്‍രെ കൈവരി നന്നാക്കാന്‍ അടിയന്തിര നടപടി ആവശ്യമാണ്.
എം.സി. ദിനേശന്‍, ഉടമ,ഡി.ഡി.എസ്. പവര്‍ ടൂള്‍സ്, നൂഞ്ഞേരി, മുണ്ടേരിക്കടവ്.
Post a Comment