മയ്യിൽ: ബി.ജെ.പി. മയ്യിൽ മണ്ഡലം അവലോകന യോഗം സേവാഭാരതി ഓഫീസിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം ഇൻചാർജ് ഗംഗാധരൻ കാളീശ്വരം നിയോജക മണ്ഡലം എൻഡിഎ കൺവീനർ മുണ്ടേരി ചന്ദ്രൻ എന്നിവർ തെരഞ്ഞടുപ്പ് അവലോകനത്തിന് നേതൃത്വം നൽകി. ജില്ലാ ഉപാധ്യക്ഷ കേണൽ സാവിത്രി അമ്മ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദീപു കെ സി കടമ്പേരി, ബാബുരാജ് രാമത്ത് മണ്ഡലം ഉപാധ്യക്ഷയും കൊളച്ചേരി പഞ്ചായത്ത് മെമ്പറുമായ ഗീത വി വി, ജില്ലാ കമ്മിറ്റി അംഗം കെ കെ നാരായണൻ മണ്ഡലം സെക്രട്ടറിമാരായ ബാബു വികാസ് കെ എൻ, ദാമോദരൻ പാലക്കൽ, എ സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് സുരേന്ദ്രൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡൻ്റ് ഷംന സാജുറാം, രാജീവൻ പരത്തി, സോമൻ കെ കെ, വേണുഗോപാൽ പി വി, ദേവരാജൻ പി വി, അരുൺകുമാർ, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment