Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പെരുവങ്ങൂരില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് ബോര്‍ഡിനു സമീപം റോഡില്‍ മദ്യക്കുപ്പികളും മാലിന്യങ്ങളും തള്ളി

പെരുവങ്ങൂരില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന് ബോര്‍ഡിനു സമീപം റോഡില്‍ മദ്യക്കുപ്പികളും മാലിന്യങ്ങളും തള്ളി



മയ്യില്‍: പെരുവങ്ങൂരില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡിനു സമീപം റോഡില്‍ മദ്യക്കുപ്പുകളും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളി. പെരവങ്ങൂര്‍ എം.വി. ഗോപാലന്‍ സ്മാരക വായനശാലക്കു സമീപമാണിത്.  പ്രദേശത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയായ സിറ്റിബോയ്‌സ് ആണ് മാലിന്യം തള്ളുന്നതിനെതിരെ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. പ്രദേശത്ത്  രൂക്ഷമായ ഗന്ധം വമിക്കുന്നുണ്ട്. നാട്ടുകാര്‍ പഞ്ചായത്തിലും പോലീസിലും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

0/Post a Comment/Comments