കണ്ണൂർ : കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാർ (37) ആണ് മരിച്ചത്.
ബുധനാഴ്ച കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെട്ടതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
വീടിന് പരിസരത്തെ കിണർ നിർമാണ ജോലികൾക്ക് ഇടയിലാണ് യുവാവിന് സൂര്യാഘാതമേറ്റത്.
അതിനിടെ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 2024-ന് ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകുന്നത്.
കടുത്ത വേനൽ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.

Post a Comment