മയ്യില്‍: ശരീരത്തിനുള്ള പ്രശ്‌നങ്ങളെക്കാള്‍ വീട്ടിലും വഴിയിലുമുള്ള ദുരിതങ്ങളെ മറികടന്ന് വിദ്യാലയത്തിലെത്തിയ ദേവതാരുവിന് എന്‍.എം.എം.എസ്. സ്‌കോളര്‍ഷിപ്പ്. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് നേട്ടം ലഭിച്ച മൂന്നു വിദ്യാര്‍ഥികളില്‍ ഒരാള്‍ ദേവതാരുവാണ്. വീടും വഴിയും നല്ല സൗചാലയം പോലുമില്ലാത്ത ഇവരുടെ കുടുംബത്തെ കുറിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ജന്മാനാ സെറബ്രല്‍ പാള്‍സി ബാധിതനും പഠനത്തില്‍ മിടുക്കനുമായ ദേവതാരുവിനെയും അമ്മ ചെറിയാണ്ടി രജനിയെ കുറിച്ചു പുറം ലോകമറിഞ്ഞത്. സുമനസ്സുകള്‍ ചേര്‍ന്ന് ഭിന്നശേഷി സൗഹൃദ ശൗചാലയത്തിനായി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സാഗരിക ഉമേഷ്, ബിന്‍സിയ ബാബു എന്നിവരാണ്‌സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാലയത്തിലെ മറ്റു രണ്ട് വിദ്യാര്‍ഥികള്‍. പരിമിതികളെ അതിജീവിച്ച് എല്ലാ ദിവസങ്ങളിലും വിദ്യാലയത്തിലെത്തി പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥിയാണ് ദേവതാരുവെന്ന് പ്രഥമാധ്യാപകന്‍ എം.സി.ശശീന്ദ്രന്‍ പറഞ്ഞു

Post a Comment