Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ബസ് സ്റ്റോപ്പില്‍ അനധികൃത പാര്‍ക്കിങ്ങ്: കൊളച്ചേരി മുക്കില്‍ യാത്രക്കാര്‍ക്ക് ദുരിതം.

ബസ് സ്റ്റോപ്പില്‍ അനധികൃത പാര്‍ക്കിങ്ങ്: കൊളച്ചേരി മുക്കില്‍ യാത്രക്കാര്‍ക്ക് ദുരിതം.

കൊളച്ചേരി: കൊളച്ചേരി മുക്ക് കവലയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളും മറ്റും ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്ക് തടസ്സമാവുന്നു. ദീര്‍ഘ ദൂരങ്ങളിലേക്ക് ടെയിനിനും മറ്റും പോകുന്നവരാണ് അതിരാവിലെ ബസ് കാത്തിരിപ്പു കേന്ത്രത്തിനു സമീപത്തായി ഇരു ചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവ ഏറെ വൈകിയാണ് എടുക്കുന്നത്. അതിനാല്‍ സമീപത്തുള്ള കടയുടമകള്‍ക്കും ശ്രദ്ധയില്‍പ്പെടുത്താനാകുന്നില്ല. നിരവധി യാത്രക്കാര്‍ ഇതുമൂലം ബുദ്ധിമുട്ടുന്നതായാണ് പരാതി ഉയരുന്നത്. പോലീസ് ഇതു സംബന്ധിച്ച് നടപടിയെടുക്കണമെന്ന് വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു. ഇവിടെയുള്ള ഓട്ടോ ടാക്‌സികള്‍ക്കും ഇതുമൂലം കടുത്ത പ്രയാസം നേരിടുകയാണ്.

0/Post a Comment/Comments