Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 മയ്യിലെ ഗാന്ധി ഭവനും കോണ്‍ഗ്രസ് ഓഫീസും അടിച്ചു തകര്‍ത്തു
 പടം.  സി. സുനില്‍കുമാര്‍.
 മയ്യില്‍: തിരഞ്ഞെടുപ്പ് നടന്നതിനു തൊട്ടു പിന്നാലെ മയ്യില്‍ ടൗണിലെ  ഗാന്ധിഭവനും കോണ്‍ഗ്രസ് ഓഫീസും തകര്‍ത്തു തരിപ്പണമാക്കി.  വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് സംഭവം. വാതിലുകളും ജനാലകളും പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കമ്പിപ്പാരയും വടിയും ഉപയോഗിച്ചാണ് അക്രമണം നടത്തിയത്. ലാപ്‌ടോപ്പും പ്രിന്ററും കാണ്‍മാനില്ല. നൂറോളം കസേരകളും  അടിച്ചു തകര്‍ത്ത നിലയിലാണുള്ളത്. മൈക്ക് സെറ്റ്, ബാത്ത്‌റൂം, കൊടികള്‍,ബോര്‍ഡുകള്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ടെലിവിഷന്‍, കമ്പ്യൂട്ടറുകള്‍, ക്യാബിന്‍,  അലമാരകള്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്. പണാപഹരണവും നടന്നതായാണ് വിവരം.  റൂഫ് ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കീറിയിളക്കിയിട്ടിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ജി്‌ലലാ പോലീസ് മേധാവി, മയ്യില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘം മയ്യിലില്‍ ക്യാമ്പ് തുടങ്ങി.  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.  സ്ഥലം കെ.പി.സി.സി. ജില്ലാ പ്രസിഡന്റ് സണ്ണിജോസഫ്, ജി.സി.സി. പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്ജ്, യു.ഡി.എഫ്. ചെയര്‍മാന്‍ പി.ടി.മാത്യൂ,  ടി.കെ.ഗോവിന്ദന്‍, ടി. ജനാര്‍ദ്ധനന്‍, കെ.പി.ശശിധരന്‍, കെ.സി.ഗണേശന്‍, സി.എച്.മൊയ്തീന്‍കുട്ടി, ഇ.കെ.മധു, കെ.വി. മനോജ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സി.പി.എമ്മിവന്റെ നേതൃത്വമാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ്  നേതൃത്വം അറിയിച്ചു. മയ്യില്‍ പോലീസില്‍ പരാതി നല്‍കി.

0/Post a Comment/Comments