31 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിന് ശേഷം ചെറുക്കുന്ന് അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന വർക്കർ ശ്രീമതി എം വിജയത്തിന് സംഘമിത്ര വായനശാലയുടെ നേതൃത്വത്തിൻ യാത്രയയപ്പ് നൽകും. ഏപ്രിൽ 30ന് രാവിലെ 10ന് അംഗൻവാടി പരിസരത്ത് വെച്ച് നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ ശ്രീധരൻ സംഘമിത്ര ഉപഹാരം നൽകും. ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം എ. കൃഷ്ണൻ അധ്യക്ഷത വഹിക്കും. ICDS സൂപ്രവൈസർ ശ്രീദേവി, ഏ.ഒ പവിത്രൻ, എം.പി രാജീവൻ, പി സന്തോഷ്, സി പ്രകാശൻ തുടങ്ങിയവർ സംസാരിക്കും.

Post a Comment