പുരസ്‌കാര സമര്‍പ്പണവും സഫ്ദര്‍ ഫീസ്റ്റയും ഇന്ന്
മയ്യില്‍: തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പത്താമത് എന്‍ ഉണ്ണിക്കൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പണം സഫ്ദര്‍ ഫീസ്റ്റ 26-ന് നടത്തും. എഴുത്തുകാരനും ചായപ്പീടിക പുസ്തക ചര്‍ച്ച സംഘാടകനുമായ ഷുക്കൂര്‍ പെടയങ്ങോട് പുരസ്‌കാരം ഏറ്റുവാങ്ങും. വൈകീട്ട് ആറിന് സഫ്ദര്‍ മൈതാനത്ത് ചലച്ചിത്ര പ്രവര്‍ത്തക രശ്മി സതീഷ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പെണ്‍വായന ചലഞ്ച്് ഉദ്ഘാടനം ഷംസുദ്ധീന്‍ കുട്ടോത്ത് നിര്‍വഹിക്കും. രാത്രി എട്ടിന് ആട്ടം നൃത്തസന്ധ്യ, തുടര്‍ന്ന് അമ്മ സംഗീത ശില്‍പം, മോഹിനിയാട്ടം, ഒപ്പന, ഫ്യൂഷന്‍ ഡാന്‍സ്, സൂര്യകാന്തി നൃത്തശില്പം, കൂട്ടികളുടെ നാടകം എന്നിവ ഉണ്ടാകും.
Post a Comment