Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്‌സവത്തോടനുബന്ധിച്ച് നടത്തുന്ന കലാ സന്ധ്യ 21-ന്

കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്‌സവത്തോടനുബന്ധിച്ച് നടത്തുന്ന കലാ സന്ധ്യ 21-ന്

മയ്യില്‍: കടൂര്‍ ഒറവയല്‍ കനിക്കോട്ട് കുളങ്ങര മുത്തപ്പന്‍ ക്ഷേത്രം തിരുവപ്പന മഹോത്‌സവത്തോടനുബന്ധിച്ച് നടത്തുന്ന കലാ സന്ധ്യ 21-ന് നടത്തും.  വൈകീട്ട് ആറിന് പഞ്ചായത്തംഗം പിട്ടന്‍ രാജേഷ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം രക്ഷാധികാരി നെക്കോത്ത് ചന്ദ്ര സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.  തുടര്‍ന്ന് ഒറവയല്‍ അങ്കണവാടി കുട്ടികളുടെ പരിപാടി, മാതൃസമിതിയുടെ കൈകൊട്ടിക്കളി, വേളം സിന്ധി വിനായകയുടെ ഫ്യൂഷന്‍ ഡാന്‍സ്, മയ്യില്‍ തപസ്യയുടെ കൈകൊട്ടിക്കളി, ടോപ് ടെന്‍ മ്യൂസിക്കിന്റെ കരോക്കേ ഗാനമേള എന്നിവയുണ്ടാകും. രാത്രി പത്തിന് പ്രദേശവസികളുടെ കലാപരിപാടികള്‍ നടക്കും. 22-ന്  വൈകീട്ട് അഞ്ചിന് മുത്തപ്പന്‍ വെള്ളാട്ടം.ആറിന് കാഴ്ച വരവ്. ഏഴിന് പ്രസാദ സദ്യ. 23-ന് രാവിലെ ആറിന് തിരുവപ്പന.


0/Post a Comment/Comments